Questions from ഇന്ത്യാ ചരിത്രം

491. മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്നറിയപ്പെടുന്നത്?

മാസ്റ്റർ റാൽഫ് ഫിച്ച്

492. യജുർവേദത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം?

40

493. ദിവാൻ ഇ വാസ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

494. ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം?

പോണ്ടിച്ചേരി

495. ഋഷി പട്ടണം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

സാരാനാഥ്

496. ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ചത്?

കോൺവാലിസ് പ്രഭു

497. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "മാതൃ ദേവതയുടെ പ്രതിമ " കണ്ടെത്തിയ സ്ഥലം?

രൺഗപ്പൂർ

498. ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയ നിയമം?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

499. BC 492 ൽ ബിംബിസാരനെ വധിച്ച അദ്ദേഹത്തിന്റെ പുത്രൻ?

അജാതശത്രു

500. ശ്രീരാമകൃഷ്ണ പരമഹംസറോടുള്ള ആദരസൂചകമായി സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം?

ശ്രീരാമകൃഷ്ണ മിഷൻ (1897; ആസ്ഥാനം: ബേലൂർ)

Visitor-3879

Register / Login