511. യൂറോപ്പിൽ സപ്തവത്സര യുദ്ധം നടന്നത്?
ബ്രിട്ടനും ഫ്രാൻസും തമ്മിൽ
512. "ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു ഇന്നു മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണ് പഴിക്കേണ്ടത് " ആരുടെ വാക്കുകൾ?
ഡോ.ബി.ആർ.അംബേദ്ക്കർ
513. ഔറംഗസീബ് വധിച്ച സിഖ് ഗുരു?
ഗുരു തേജ് ബഹാദൂർ
514. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം?
റെഗുലേറ്റിംഗ് ആക്റ്റ് (1773)
515. ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ നടത്തുന്ന മീറ്റിംഗുകൾ തടയാനായി സെഡീഷ്യസ് മീറ്റിംഗ് ആക്റ്റ് പാസാക്കിയ വർഷം?
1907
516. സുഭാഷ് ചന്ദ്രബോസ് lNC യുടെ അദ്ധ്യക്ഷനായ സമ്മേളനം?
ഹരിപുരാ കോൺഗ്രസ് സമ്മേളനം (1938)
517. റുപ്യ എന്ന നാണയ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി?
ഷേർഷാ(1542)
518. ജഹാംഗീറിനെ ഭരണത്തിൽ സഹായിച്ചിരുന്ന ഭാര്യ?
നൂർജ്ജഹാൻ
519. മേയോ കോളേജ് സ്ഥിതി ചെയ്യുന്നത്?
അജ്മീർ
520. ഗുരു ഗ്രന്ഥസാഹിബിനെ ഗുരുവായി കണക്കാക്കാൻ നിർദ്ദേശിച്ച സിഖ് ഗുരു?
ഗുരു ഗോവിന്ദ് സിംഗ്