Questions from ഇന്ത്യാ ചരിത്രം

521. ഡൽഹി ആദ്യമായി കോൺഗ്രസ് സമ്മേളന വേദിയായ വർഷം?

1918

522. "സ്വരാജ്യം എന്റെ ജന്മാവകാശമാണ്. ഞാൻ അത് നേടുക തന്നെ ചെയ്യും" എന്ന് പ്രഖ്യാപിച്ചത്?

ബാലഗംഗാധര തിലകൻ

523. വിനയപീഠികയുടെ കർത്താവ്?

ഉപാലി

524. ഔറംഗസീബ് വധിച്ച സിഖ് ഗുരു?

ഗുരു തേജ് ബഹാദൂർ

525. ശ്രീരംഗപട്ടണത്തിൽ ഫ്രഞ്ച് പതാക നാടാനും സ്വതന്ത്രത്തിന്റെ മരം നടാനും അനുവാദം നല്കിയത്?

ടിപ്പു സുൽത്താൻ

526. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം?

1663

527. ഏഷ്യയിലെ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനി?

ഇന്തോനേഷ്യ

528. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "തടികൊണ്ട് നിർമ്മിച്ച ഓട" കണ്ടെത്തിയ സ്ഥലം?

കാലി ബംഗൻ

529. ശ്രീബുദ്ധന്‍റെ മാതാവ്?

മഹാമായ

530. കോൺഗ്രസ് 'സ്വരാജ്' പ്രമേയം പാസാക്കിയ സമ്മേളനം?

1906 ലെ കൽക്കത്താ സമ്മേളനം

Visitor-3930

Register / Login