481. കാശ്മീർ കീഴടക്കിയ മുഹമ്മദ് ഗസ്നിയുടെ മകൻ?
മസൂദ്
482. ഡൽഹി ആദ്യമായി കോൺഗ്രസ് സമ്മേളന വേദിയായ വർഷം?
1918
483. വിവേക വർദ്ധിനി എന്ന മാസിക ആരംഭിച്ചത്?
വീരേശ ലിംഗം പന്തലു (1874)
484. കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ?
വാറൻ ഹേസ്റ്റിംഗ്സ്
485. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിന്റെ ഭാഗമായി ഫ്രഞ്ചുകാർക്ക് തിരികെ ലഭിച്ച നോർത്ത് അമേരിക്കയിലെ പ്രദേശം?
ലൂയിസ് ബർഗ്ഗ്
486. സ്വരാജ് സ്വഭാഷ സ്വധർമ്മ എന്നീ ആശയങ്ങളെ കുറിച്ച് ആദ്യമായി പ്രസ്ഥാപിച്ചത്?
സ്വാമി ദയാനന്ദ സരസ്വതി
487. ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി?
ചിത്ര ലിപി (pictographic)
488. വൈരുദ്ധ്യങ്ങളുടെ കൂടിച്ചേരൽ എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്?
ലെയ്ൻ പൂൾ
489. പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേയ്ക്ക് മാറ്റിയ വൈസ്രോയി?
അൽബുക്കർക്ക്
490. അമൃതസർ സന്ധി ഒപ്പുവച്ചത്?
രാജാ രഞ്ജിത്ത് സിംഗും ചാൾസ് മെറ്റ് കാഫും തമ്മിൽ