Questions from ഇന്ത്യാ ചരിത്രം

461. മിന്നലേറ്റ് തകർന്ന കുത്തബ് മിനാറിന്റെ നാലാം നില പുനസ്ഥാപിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

462. ജാഗീദാരീ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

463. സാവിത്രി എന്ന കൃതി രചിച്ചത്?

അരബിന്ദ ഘോഷ്

464. അലിഗഢ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?

സയ്യിദ് അഹമ്മദ് ഖാൻ

465. ഇന്ത്യയിലെ പ്രധാന ബുദ്ധമത വിഹാരം?

തവാങ് (അരുണാചൽ പ്രദേശ്)

466. പ്ലാസി യുദ്ധ സമയത്തെ മുഗൾ രാജാവ്?

ആലംഗീർ രണ്ടാമൻ

467. യമുനാ കനാൽ പണികഴിപ്പിച്ചത്?

ഫിറോസ് ഷാ തുഗ്ലക്

468. മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി?

ടിപ്പു സുൽത്താൻ

469. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത ആന " കണ്ടെത്തിയ സ്ഥലം?

ദിംബാദ് (ദെയ് മാബാദ്)

470. ശിവജിയുടെ വിദേശകാര്യ മന്ത്രി അറിയിപ്പട്ടിരുന്നത്?

സുമന്ത്

Visitor-3396

Register / Login