521. ഇന്ത്യയിൽ വൈസ്രോയി നിയമനത്തിന് കാരണം?
1858 ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരം
522. ആദിപുരാണം എന്നറിയപ്പെടുന്നത്?
ബ്രഹ്മപുരാണം
523. ലിശ്ചാവി ദൗഹീത്ര എന്നറിയപ്പെട്ട ഗുപ്ത രാജാവ്?
സമുദ്രഗുപ്തൻ
524. ബുദ്ധന്റ ആദ്യ നാമം?
സിദ്ധാർത്ഥൻ
525. ഖുദായ് - ഖിത്മത് ഗാർ (ദൈവസേവകരുടെ സംഘം / ചുവന്ന കുപ്പായക്കാർ) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്?
ഖാൻ അബ്ദുൾ ഗാഫർ ഖാൻ
526. രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ വിദേശി?
വില്യം വേഡർബോൺ (1889 & 1910)
527. ഇന്ത്യയിൽ റയിൽവേ കൊണ്ടുവന്ന ഗവർണ്ണർ ജനറൽ?
ഡൽഹൗസി പ്രഭു (1853 ഏപ്രിൽ 16; ബോംബെ - താനെ)
528. അമൃതസർ നഗരം പണികഴിപ്പിച്ച സിഖ് ഗുരു?
ഗുരു രാംദാസ്
529. മൗര്യ കാലഘട്ടത്തിലെ ചാരസംഘടനകൾ?
സമസ്ത & സഞ്ചാരി
530. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്?
സുഭാഷ് ചന്ദ്രബോസ് (1939; ത്രിപുരി സമ്മേളനം)