Questions from ഇന്ത്യാ ചരിത്രം

571. സ്വരാജ് സ്വഭാഷ സ്വധർമ്മ എന്നീ ആശയങ്ങളെ കുറിച്ച് ആദ്യമായി പ്രസ്ഥാപിച്ചത്?

സ്വാമി ദയാനന്ദ സരസ്വതി

572. ദക്ഷിണാഫ്രിക്കയിൽ വച്ച് വർണ്ണ വിവേചനത്തിന്റെ പേരിൽ ഗാന്ധിജിയെ ഇറക്കിവിട്ട റെയിൽവേ സ്റ്റേഷൻ?

പീറ്റർ മാരിറ്റ്സ് ബർഗ്

573. സംഘ കാലഘട്ടത്തിൽ നിലനിന്നിരുന്ന നാണയങ്ങൾ?

ദിനാരം & കാണം

574. ലെറ്റേഴ്സ് ഫ്രം എ ഫാദർ ടു ഹിസ് ഡോട്ടർ എന്ന കൃതി മലയാളത്തിലേയ്ക്ക് തർജ്ജിമ ചെയ്തത്?

അമ്പാടി ഇക്കാവമ്മ

575. സ്വരാജ് പാർട്ടി രൂപീകരണത്തിന് നേതൃത്വം കൊടുത്തവർ?

സി.ആർ. ദാസ് & മോത്തിലാൽ നെഹൃ (1923 ജനുവരി 1)

576. ഗീതാരഹസ്യം എന്ന കൃതിയുടെ കർത്താവ്?

ബാലഗംഗാധര തിലകൻ

577. കനിഷ്ക്കനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച വ്യക്തി?

അശ്വഘോഷൻ

578. ആസാദ് ഹിന്ദ് ഗവൺമെന്റിനെ അംഗീകരിച്ച രാജ്യങ്ങൾ?

സിംഗപ്പൂർ; ജപ്പാൻ; ഇറ്റലി

579. ശിവജിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന മന്ത്രിസഭ?

അഷ്ടപ്രധാൻ

580. ഇന്ത്യയിലെ ആദ്യ വനിതാ ഭരണാധികാരി?

റസിയ സുൽത്താന

Visitor-3224

Register / Login