Questions from ഇന്ത്യാ ചരിത്രം

581. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ?

കോൺവാലിസ് പ്രഭു (1793)

582. കർണ്ണന്റെ ധനുസ്സ്?

വിജയം

583. ബുദ്ധമത പ്രമാണങ്ങൾ പ്രതിപാദിക്കുന്ന " വിനയപീഠിക"; "സൂക്ത പീഠിക" ഇവ ക്രോഡീകരിച്ച ബുദ്ധമത സമ്മേളനം?

ഒന്നാം ബുദ്ധമത സമ്മേളനം [ സ്ഥലം: രാജഗൃഹം; വർഷം: BC 483; അദ്ധ്യക്ഷൻ: മഹാകാശ്യപ ]

584. യൂറോപ്പിൽ നിന്നും കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ?

വാസ്കോഡ ഗാമ (1498 മെയ് 20)

585. രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ വിദേശി?

വില്യം വേഡർബോൺ (1889 & 1910)

586. ബ്രാഹ്മണർ തങ്ങളുടെ രക്ഷാ ദേവനായി കരുതിയിരുന്നത്?

സോമദേവ

587. ശ്രീബുദ്ധന്റെ മാതാവ്?

മഹാമായ

588. സംഗീതത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം?

സാമവേദം

589. ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം?

പോണ്ടിച്ചേരി

590. 1857 ലെ വിപ്ലവത്തെ "ആഭ്യന്തിര കലാപം" എന്ന് വിശേഷിപ്പിച്ചത്?

എസ് ബി. ചൗധരി

Visitor-3641

Register / Login