Questions from ഇന്ത്യാ ചരിത്രം

601. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?

സച്ചിദാനന്ദ സിൻഹ

602. സുംഗ രാജവംശത്തിലെ അവസാന ഭരണാധികാരി ദേവഭൂതിയെ വധിച്ച മന്ത്രി?

വാസുദേവ കണ്വ

603. ബുദ്ധമതത്തിന്റെ സർവ്വവിജ്ഞാനകോശം എന്നറിയപ്പെടുന്ന ഗ്രന്ഥം?

അഭിധർമ്മ കോശ (രചന: വസു ബന്ധു)

604. ഒന്നാം അഫ്ഗാൻ യുദ്ധ സമയത്ത് ഗവർണ്ണർ ജനറൽ?

ഓക്‌ലാന്റ് പ്രഭു

605. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദിയായി തീർന്ന വർഷം?

1921

606. ഇന്ത്യയിലെ സാമൂഹ്യവിപ്ലവത്തിന്റെ പിതാവ് എന്ന് ജ്യോതിറാവു ഫൂലെയെ വിശേഷിപ്പിച്ചത്?

ധനഞ്ജയ് കീർ

607. ജൈനമത സ്ഥാപകൻ?

വർദ്ധമാന മഹാവീരൻ

608. മഹാത്മാഗാന്ധിയെ 'രാഷ്ട്രപിതാവ്' എന്ന് ആദ്യം വിശേഷിപ്പിച്ചത്?

സുഭാഷ് ചന്ദ്ര ബോസ്

609. പാക്കിസ്ഥാൻ എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ചൗധരി റഹ്മത്തലി

610. ഇന്ത്യാ - പാക് അതിർത്തി നിർണ്ണയത്തിനായി റാഡ് ക്ലിഫിന്റെ നേതൃത്വത്തിൽ കമ്മീഷനെ നിയമിച്ച വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

Visitor-3745

Register / Login