Questions from ഇന്ത്യാ ചരിത്രം

611. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആത്മീയ ഗുരു?

സി.ആർ. ദാസ്

612. ശിവജിയുടെ സദസ്സിലെ ഔദ്യോഗിക ഭാഷ?

മറാത്തി

613. സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിച്ചത്?

ഗാന്ധിജി

614. വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി വുഡ്സ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു

615. കദംബ വംശ സ്ഥാപകൻ?

മയൂര ശർമ്മ

616. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം?

1663

617. ചോളന്മാരുടെ ഭരണത്തെക്കുറിച്ച് സൂചന നല്കുന്ന ശിലാശാസനം?

ഉത്തര മേരൂർ ശിലാശാസനം

618. 1875 ൽ വെയ്ൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശന സമയത്ത് വൈസ്രോയി?

നോർത്ത് ബ്രൂക്ക്

619. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത മഴു " കണ്ടെത്തിയ സ്ഥലം?

രൂപാർ

620. ശിവജിയുടെ മകനായ സാംബാജിയെ വധിച്ച മുഗൾ ഭരണാധികാരി?

ഔറംഗസീബ്

Visitor-3091

Register / Login