Questions from ഇന്ത്യാ ചരിത്രം

621. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശി സ്റ്റോഴ്സ് ആരംഭിച്ചത്?

പി.സി. റോയി

622. പുരാവസ്തു ഗവേഷണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ച ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു

623. സിന്ധൂനദിതട ജനത ആരാധിച്ചിരുന്ന മൃഗം?

കാള

624. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "മാതൃ ദേവതയുടെ പ്രതിമ " കണ്ടെത്തിയ സ്ഥലം?

രൺഗപ്പൂർ

625. മൗര്യ സാമ്രാജ്യം സ്ഥാപിക്കാൻ ചന്ദ്രഗുപ്ത മൗര്യനെ സഹായിച്ച മന്ത്രി?

ചാണക്യൻ (കൗടില്യൻ / വിഷ്ണു ഗുപ്തൻ )

626. ഡൽഹി ഭരിച്ചിരുന്ന അവസാന ഹിന്ദു രാജാവ്?

പൃഥിരാജ് ചൗഹാൻ

627. ജഹാംഗീറിൽ നിന്നും വ്യാപാര അനുമതി നേടിയ ബ്രിട്ടീഷുകാരൻ?

തോമസ് റോ

628. പരന്തരൻ (കോട്ടകൾ തകർക്കുന്നവൻ) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം?

ഇന്ദ്രൻ

629. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായ യുദ്ധം?

തളിക്കോട്ട യുദ്ധം (1565)

630. ഡൽഹി ആദ്യമായി കോൺഗ്രസ് സമ്മേളന വേദിയായ വർഷം?

1918

Visitor-3907

Register / Login