Questions from ഇന്ത്യാ ചരിത്രം

631. സ്വാതന്ത്ര്യത്തിനു മുമ്പ് ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായത്?

കൊൽക്കത്ത

632. ഫത്തേപ്പൂർ സിക്രി ആരുടെ സ്മരണയ്ക്കായാണ് അക്ബർ നിർമ്മിച്ചത്?

സലീം ചിസ്തി (അക്ബറുടെ ആത്മീയാചാര്യൻ )

633. ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

634. സരോജിനി നായിഡുവിന്റെ ആദ്യ കവിതാ സമാഹാരം?

ദ ഗോൾഡൻ ത്രഷോൾഡ് (1905)

635. ഡോ.ബി.ആർ.അംബേദ്ക്കർ അന്തരിച്ച വർഷം?

1956

636. ഇന്ത്യയും ആദ്യ മുസ്ലീം രാജവംശം?

അടിമ വംശം (ഇൽബാരി രാജവംശം/ യാമിനി രാജവംശം /മാം ലുക് രാജവംശം; സ്ഥാപിച്ചത്: 1206 AD)

637. ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

ജി.ശങ്കരക്കുറുപ്പ്

638. "തൂവലുകളും കല്ലുകളും " ആരുടെ ജയിൽവാസ ഡയറിക്കുറിപ്പുകളാണ്?

പട്ടാഭി സീതാരാമയ്യ

639. ഗണപതിയുടെ വാഹനം?

എലി

640. പുലികേശി ll ന്റെ ആക്രമണങ്ങളെക്കുറിച്ച് വിവരം നൽകുന്ന ലിഖിതം?

ഐഹോൾ ലിഖിതങ്ങൾ

Visitor-3583

Register / Login