Questions from ഇന്ത്യാ ചരിത്രം

661. ജഹാംഗീറിനെ ഭരണത്തിൽ സഹായിച്ചിരുന്ന ഭാര്യ?

നൂർജ്ജഹാൻ

662. ഹുമയൂൺ നാമ രചിച്ചത്?

ഗുൽബദൻ ബീഗം ( ഹുമയൂണിന്റെ സഹോദരി )

663. സ്വാമി വിവേകാനന്ദൻ ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന?

വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക് (1894)

664. 1857ലെ വിപ്ലവത്തിന്റെ ഡൽഹിയിലെ നേതാക്കൾ?

ജനറൽ ബക്ത് ഖാൻ & ബഹദൂർ ഷാ II

665. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മുമ്പ് നിലവിലുണ്ടായിരുന്ന സംഘടന?

ഇന്ത്യൻ നാഷണൽ യൂണിയൻ (1884)

666. ഡോ.ബി.ആർ.അംബേദ്ക്കറുടെ ആദ്യകാല പേര്?

ഭീമറാവു അംബ വഡേദ്ക്കർ

667. ചന്ദ്രഗുപ്ത മൗര്യൻ പരാജയപ്പെടുത്തിയ ഗ്രീക്ക് ജനറൽ?

സെല്യൂക്കസ് നിക്കേറ്റർ

668. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ഹാരപ്പൻ മുദ്ര " കണ്ടെത്തിയ സ്ഥലം?

രൺഗപ്പൂർ

669. ഔറംഗസീബിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശി?

നിക്കോളോ മനൂച്ചി

670. വൈശേഷിക ശാസ്ത്രത്തിന്റെ കർത്താവ്?

കണാദൻ

Visitor-3695

Register / Login