Questions from ഇന്ത്യാ ചരിത്രം

761. ജവഹർലാൽ നെഹൃവിന്റെ മാതാവ്?

സ്വരൂപ് റാണി

762. ഗുജറാത്ത് വിജയത്തിന്റെ പ്രതീകമായി അക്ബർ പണികഴിപ്പിച്ച മന്ദിരം?

ബുലന്ദ് ദർവാസ (1576)

763. ജവഹർലാൽ നെഹൃവിന്റെ ഭാര്യ?

കമലാ കൗൾ

764. അറ്റ് ദ ഫീറ്റ് ഓഫ് ഗാന്ധി എന്ന കൃതി രചിച്ചത്?

രാജേന്ദ്രപ്രസാദ്

765. ഗായത്രി മന്ത്രത്തിന്‍റെ കർത്താവ്?

വിശ്വാമിത്രൻ

766. AD 712 ലെ സിന്ധ് അക്രമണത്തിന് നേതൃത്വം നല്കിയ അറബ് ജനറൽ?

മുഹമ്മദ് ബിൻ കാസിം

767. താരിഖ് -ഉൽ- ഹിന്ദ് എന്ന കൃതിയുടെ കർത്താവ്?

അൽ ബറൂണി

768. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ച രാജാവ്?

ക്രിസ്റ്റ്യൻ IV

769. കർണ്ണന്‍റെ ധനുസ്സ്?

വിജയം

770. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി മരണം വരെ നിരാഹാര സത്യാഗ്രഹം നടത്തിയ ജയിൽ?

യർവാദ ജയിൽ (പൂനെ)

Visitor-3554

Register / Login