Questions from ഇന്ത്യാ ചരിത്രം

771. സംസ്ഥാനങ്ങൾക്ക് സമ്പൂർണ്ണ സ്വയം ഭരണം (Provincial Autonomy) വ്യവസ്ഥ ചെയ്ത നിയമം?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

772. വിജയനഗര സാമ്രാജ്യ സ്ഥാപകർ?

ഹരിഹരൻ & ബുക്കൻ (വർഷം: 1336)

773. ശിവന്റെ വാസസ്ഥലം?

കൈലാസം

774. മണ്ഡൂക ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന വേദം?

ഋഗ്വേദം

775. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ഏകാംഗ കമ്മീഷൻ?

മുഖർജി കമ്മീഷൻ

776. പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത്?

റോബർട്ട് ക്ലൈവ്

777. അർജ്ജുനന്റെ ധനുസ്സ്?

ഗാണ്ഡീവം

778. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നിലവിൽ വന്നത്?

1861 ( സ്ഥാപകൻ: അലക്സാണ്ടർ കണ്ണിംഗ്ഹാം

779. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മുമ്പ് നിലവിലുണ്ടായിരുന്ന സംഘടന?

ഇന്ത്യൻ നാഷണൽ യൂണിയൻ (1884)

780. പുഷ്പകവിമാനം നിർമ്മിച്ചത്?

വിശ്വകർമ്മാവ്

Visitor-3664

Register / Login