Questions from ഇന്ത്യാ ചരിത്രം

781. ഇന്ത്യയുടെ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയത്?

ദാദാഭായി നവറോജി

782. വരൾച്ചയെക്കുറിച്ച് പഠിക്കുവാൻ റിച്ചാർഡ്സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ക്ഷാമ കമ്മീഷനെ നിയമിച്ചത്?

ലിട്ടൺ പ്രഭു (1878)

783. പുരാണപ്രകാരം അളകാപുരിയിലെ കുബേരന്റെ വാഹനം തട്ടിയെടുത്തത്?

രാവണൻ

784. പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?

1929 ലെ ലാഹോർ സമ്മേളനം (അദ്ധ്യക്ഷൻ: ജവഹർലാൽ നെഹൃ)

785. ഇന്ത്യയിൽ പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ചത്?

ഡച്ചുകാർ

786. സ്വർണ്ണ നാണയങ്ങൾക്ക് പകരം ചെമ്പ് നാണയങ്ങൾ പ്രചരിപ്പിച്ച ഭരണാധികാരി?

മുഹമ്മദ് ബിൻ തുഗ്ലക്

787. 1899 - 1900 ലെ പാരീസ് റിലീജിയസ് കോൺഗ്രസിൽ പങ്കെടുത്ത പ്രമുഖ ഇന്ത്യൻ?

സ്വാമി വിവേകാനന്ദൻ

788. ബിംബിസാരന്റെ സദസ്യനായിരുന്ന ഭിഷഗ്വരൻ?

ജീവകൻ

789. ഇന്ത്യൻ പീനൽ കോഡ് (lPC) പാസ്സാക്കിയ വൈസ്രോയി?

കാനിംഗ് പ്രഭു (1860)

790. ഇന്ദ്രൻ കർണ്ണന് നൽകിയ ആയുധം?

ശക്തി

Visitor-3137

Register / Login