Questions from ഇന്ത്യാ ചരിത്രം

71. " സംഘടന ശക്തിയാണ് അതിന്റെ രഹസ്യം അച്ചടക്കത്തിലാണ് " എന്ന് പറഞ്ഞത്?

സ്വാമി വിവേകാനന്ദൻ

72. അലക്സാണ്ടർ ഇന്ത്യയിൽ നിയമിച്ച അവസാന ജനറൽ?

യൂഡാമസ്

73. അക്ബർ ജനിച്ചത്?

1542 ൽ അമർകോട്ട്

74. ജലാലുദ്ദീൻ ഖിൽജി പരാജയപ്പെടുത്തിയ അടിമ വംശ ഭരണാധികാരി?

കൈക്കോബാദ്

75. 1882 ൽ ലോക്കൽ സെൽഫ് ഗവൺമെന്റ് ആക്റ്റ് പാസ്സാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

76. മൂന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

പാരീസ് ഉടമ്പടി (1763)

77. സയ്യിദ് വംശത്തിലെ അവസാനത്തെ ഭരണാധികാരി?

അലാവുദ്ദീൻ ആലം ഷാ(ഷാ ആലം II)

78. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവ് എന്ന് സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചത്?

നേതാജി സുഭാഷ് ചന്ദ്ര ബോസ്

79. പരമഭട്ടാരക മഹാരാജാധിരാജ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഭരണാധികാരി?

പ്രഭാകര വർദ്ധൻ

80. ജോർജ്ജ് അഞ്ചാമൻ രാജാവിനു വേണ്ടി ഡൽഹിയിൽ കൊറണേഷൻ ദർബാർ സംഘടിപ്പിച്ച വൈസ്രോയി?

ഹാർഡിഞ്ച് Il (1911)

Visitor-3178

Register / Login