Questions from ഇന്ത്യാ ചരിത്രം

811. ചൗരി ചൗരാ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ് (ജില്ല: ഗോരഖ്പൂർ)

812. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കിയ സമയത്തെ വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

813. ബാബുജി എന്ന് വിളിക്കപ്പെടുന്ന നേതാവ്?

ജഗ്ജീവ് റാം

814. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ദാദാഭായി നവറോജി

815. വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച ബാഹ്മിനി രാജാവ്?

ഫിറൂസ് ഷാ ബാഹ്മിനി

816. ഇന്ത്യയിൽ ആദ്യത്തെ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം?

സൂറത്ത് (1608)

817. ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനം?

സ്വദേശി പ്രസ്ഥാനം

818. ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത്?

പോർച്ചുഗീസുകാർ

819. രുദ്രദേവ ; വെങ്കടരായ എന്നീ പേരുകളിൽ അറിയിപ്പട്ടിരുന്ന കാക തീയ രാജാവ്?

പ്രതാപ രുദ്രൻ I

820. കർണ്ണന്റെ ധനുസ്സ്?

വിജയം

Visitor-3292

Register / Login