Questions from ഇന്ത്യാ ചരിത്രം

931. സ്വരാജ് പാർട്ടി രൂപീകരിക്കാൻ കാരണം?

നിസ്സഹകരണ പ്രസ്ഥാനം ഗാന്ധിജി പിൻവലിച്ചത്

932. ഇന്ത്യയിൽ ചക്രവർത്തിമാരുടെ ചിത്രത്തോടു കൂടി സ്വർണ്ണ നാണയം പുറത്തിറക്കിയ രാജവംശം?

ബാക്ട്രിയൻ വംശം

933. ബ്രിട്ടീഷ് ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും വേർതിരിക്കാൻ ഡ്യൂറന്റ് കമ്മീഷനെ നിയമിച്ചത്?

ലാൻസ്ഡൗൺ പ്രഭു

934. ബുദ്ധമത ഗ്രന്ഥങ്ങളുടെ ഭാഷ പാലിയിൽ നിന്നും സംസ്കൃതമാക്കി മാറ്റിയ ബുദ്ധമത സമ്മേളനം?

നാലാം ബുദ്ധമത സമ്മേളനം

935. നിർഭാഗ്യവാനായ ആദർശവാദി എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്?

ഇബൻബത്തൂത്ത

936. മണ്ഡൂക ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന വേദം?

ഋഗ്വേദം

937. പഞ്ചാബ് ബ്രിട്ടീഷ് സാമ്രാജ്യത്തിൽ കൂട്ടിച്ചേർക്കാൻ കാരണമായ യുദ്ധം?

രണ്ടാം സിഖ് യുദ്ധം

938. 1883 ലെ ഇൽബർട്ട് ബിൽ വിവാദത്തെത്തുടർന്ന് രാജിവച്ച വൈസ്രോയി?

റിപ്പൺ പ്രഭു

939. ഡൽഹി ആദ്യമായി കോൺഗ്രസ് സമ്മേളന വേദിയായ വർഷം?

1918

940. കലിംഗ യുദ്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശിലാശാസനം?

പതിമൂന്നാം ശിലാശാസനം

Visitor-3831

Register / Login