Questions from ഇന്ത്യാ ചരിത്രം

971. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം?

മഹാഭാരതം

972. ഷാലിമാർ പൂന്തോട്ടം കാശ്മീരിൽ നിർമ്മിച്ചത്?

ജഹാംഗീർ

973. 1857ലെ വിപ്ലവത്തിന്റെ ബീഹാറിലെ നേതാവ്?

കൺവർ സിംഗ്

974. ആദിവരാഹം എന്ന ബിരുദം സ്വീകരിച്ചത്?

മിഹിര ഭോജൻ

975. 1857ലെ വിപ്ലവത്തിന് കാൺപൂരിൽ നേതൃത്വം നൽകിയവർ?

നാനാ സാഹിബ് & താന്തിയാ തോപ്പി

976. ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കോട്ട?

മാനുവൽ കോട്ട (1503; കൊച്ചിയിൽ)

977. ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം?

രഘുപതി രാഘവ രാജാറാം

978. പാക്കിസ്ഥാനിലെ ലാർക്കാനായിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധൂനദിതട പ്രദേശം?

മോഹൻ ജൊദാരോ

979. ഭഗവത് ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം?

അനാസക്തി യോഗം

980. ഗദ്യ രൂപത്തിലുള്ള വേദം?

യജുർവേദം

Visitor-3454

Register / Login