1. നിഷേധവോട്ടിന്റെ ചിഹ്നം രൂപകൽപ്പന ചെയ്തത്?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ - അഹമ്മദാബാദ്
2. സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 360
3. ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ?
അറ്റോർണി ജനറൽ
4. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി?
30 ദിവസത്തുള്ളിൽ
5. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ അംഗങ്ങളുടെ കാലാവധി?
3 വർഷം
6. കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (CAG) നെ നിയമിക്കുന്നത്?
പ്രസിഡന്റ്
7. നാഷണൽ ജൂഡീഷ്യൽ അക്കാഡമിയുടെ ആസ്ഥാനം?
ഭോപ്പാൽ ( നിലവിൽ വന്നത്: 1993)
8. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്?
കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (CAG)
9. യൂണിയൻ ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?
100 (തുടക്കത്തിൽ : 97 എണ്ണം)
10. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ചെയർമാനായ ആദ്യ മലയാളി?
ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ