Questions from ഇന്ത്യൻ ഭരണഘടന

1. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കിയ ഭരണഘടനാ ഭേദഗതി?

1992 ലെ (73)എഴുപത്തിമൂന്നാം ഭേദഗതി

2. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം?

രാജസ്ഥാൻ (1959 ഒക്ടോബർ 2 ന് രാജസ്ഥാനിലെ നാഗുർ ജില്ലയിൽ ജവഹർലാൽ നെഹൃ ഉദ്ഘാടനം ചെയ്തു )

3. ദേശിയ പട്ടികജാതി കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

സൂരജ് ഭാൻ

4. ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത്?

രാജസ്ഥാൻ

5. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ പ്രഥമ ചെയർമാൻ?

ആർ.എൻ.പ്രസാദ്

6. ഓർഡിനൻസ് പുറപ്പെടുവിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ്?

123

7. ഹൈക്കോടതികളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 214

8. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെയ്യുന്നത്?

പ്രസിഡന്‍റ്

9. അഴിമതി തുറന്നു കാട്ടുന്നവരെ സംരക്ഷിക്കാൻ ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയ നിയമം?

വിസിൽ ബ്ലോവേഴ്സ് ആക്ട്

10. ഗോവധ നിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 48

Visitor-3205

Register / Login