Questions from ഇന്ത്യൻ ഭരണഘടന

101. ദേശിയ വനിതാ കമ്മിഷനിലെ അംഗങ്ങളുടെ കാലാവധി?

3 വർഷം അല്ലെങ്കിൽ 60 വയസ്സ്

102. ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായ പരിധി?

25 വയസ്സ്

103. ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 112

104. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി?

30 ദിവസത്തുള്ളിൽ

105. ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത്?

രാജസ്ഥാൻ

106. രാഷ്ട്രപതിയുടെ ചുമതല വഹിച്ചിട്ടുള്ള ഏക സുപ്രീം കോടതി ചീഫ് ജസ്റ്റീസ്?

ജസ്റ്റീസ് എം. ഹിദായത്തുള്ള

107. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആദ്യ ചെയർമാൻ?

ജസ്റ്റീസ് രംഗനാഥ മിശ്ര

108. ഇന്ത്യയുടെ പ്രഥമ അറ്റോർണി ജനറൽ?

എം.സി.സെതൽവാദ്

109. സംസ്ഥാന അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 356

110. പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാനം?

ഗ്രാമസഭ

Visitor-3076

Register / Login