Questions from ഇന്ത്യൻ ഭരണഘടന

131. ത്രിതല പഞ്ചായത്തീരാജ് സംവിധാനം ശുപാർശ ചെയ്ത കമ്മിറ്റി?

ബൽവന്ത് റായി മേത്ത കമ്മിറ്റി

132. ദേശീയ അടിയന്തിരാവസ്ഥകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 352

133. ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണ്ണർക്ക് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ്?

213

134. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്?

കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)

135. പൊതുമാപ്പ് നല്കുന്നതിനുള്ള ഗവർണ്ണറുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 161

136. അയിത്ത നിർമ്മാർജ്ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 17

137. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം?

50%

138. ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

1882 ലെ റിപ്പൺ പ്രഭുവിന്‍റെ വിളംബരം

139. ഗോവധ നിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 48

140. ഒരു സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?

ജ്യോതി ബസു (പശ്ചിമ ബംഗാൾ)

Visitor-3868

Register / Login