Questions from ഇന്ത്യൻ ഭരണഘടന

141. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണം നിലനിന്ന സംസ്ഥാനം?

പഞ്ചാബ്

142. പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാനം?

ഗ്രാമസഭ

143. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം?

രാജസ്ഥാൻ (1959 ഒക്ടോബർ 2 ന് രാജസ്ഥാനിലെ നാഗുർ ജില്ലയിൽ ജവഹർലാൽ നെഹൃ ഉദ്ഘാടനം ചെയ്തു )

144. ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നത്?

ഗവർണ്ണർ

145. അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 76

146. പബ്ലിക് സർവ്വിസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 315

147. ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷണർ?

സുകുമാർ സെൻ

148. ദേശീയ അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 352

149. സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഒരു ദിവസം അടയ്ക്കേണ്ട പിഴ?

250 രൂപ ( പരമാവധി 25000 രൂപ വരെ)

150. മികച്ച പാർലമെന്റേറിയനുള്ള അവാർഡ് ലഭിച്ച ആദ്യ പാർലമെന്റംഗം?

ഇന്ദ്രജിത് ഗുപ്ത

Visitor-3236

Register / Login