Questions from ഇന്ത്യൻ ഭരണഘടന

161. രാഷ്ട്രപതി പുറപ്പെടുവിച്ച ദേശീയ അടിയന്തിരാവസ്ഥ പാർലമെന്‍റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി?

ഒരു മാസം

162. ഇന്ത്യയുടെ ആദ്യ കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)?

വി. നരഹരി റാവു

163. വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയ്ക്ക് മറുപടി നല്കുന്നതിനുള്ള സമയപരിധി?

30 ദിവസം

164. സുപ്രീം കോടതിയുടെ പിൻ കോഡ്?

110201

165. ഉപരാഷ്ട്രപതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 63

166. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ (Watch Dog of human rights in India) എന്നറിയപ്പെടുന്നത്?

ദേശീയ മനുഷ്യാവകാശ കമ്മിഷൻ

167. ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 280

168. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 44

169. ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 32

170. കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടേയും വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നത്?

കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)

Visitor-3049

Register / Login