Questions from ഇന്ത്യൻ ഭരണഘടന

201. ഇന്ത്യയിൽ ആദ്യമായി സുപ്രീം കോടതി സ്ഥാപിതമായത്?

1774 ൽ കൽക്കട്ടയിൽ ( സ്ഥാപിക്കാൻ മുൻകൈ എടുത്തത്: വാറൻ ഹേസ്റ്റിംഗ്സ് )

202. ഒരു സ്ഥാനാർത്ഥിക്ക് ഇലക്ഷനിൽ പരമാവധി മത്സരിക്കാവുന്ന മണ്ഡലങ്ങളുടെ എണ്ണം?

2

203. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

204. സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്?

ഹരിലാൽ ജെ.കനിയ

205. മണി ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 110

206. ഗ്രാമസഭ വിളിച്ചു കൂട്ടുന്നത്?

വാർഡ് മെമ്പർ

207. ഗ്രാമസഭ സമ്മേളിക്കുന്നതിനുള്ള ക്വാറം?

10-Jan

208. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി?

5 വർഷം അല്ലെങ്കിൽ 65 വയസ്സ്

209. തിരഞ്ഞെടുപ്പുകളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന രാഷ്ട്രതന്ത്ര ശാഖ?

സെഫോളജി

210. അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 165

Visitor-3748

Register / Login