Questions from ഇന്ത്യൻ ഭരണഘടന

81. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ (National Commission for Backward Classes) രൂപീകൃതമായത്?

1993 ആഗസറ്റ് 14

82. ദേശീയ അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 352

83. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ പ്രഥമ ചെയർമാൻ?

ആർ.എൻ.പ്രസാദ്

84. പാർലമെന്റിന്‍റെ സംയുക്ത സമ്മേളനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 108

85. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാന്റേയും അംഗങ്ങളുടേയും കാലാവധി?

5 വർഷം അല്ലെങ്കിൽ 70 വയസ്സ്

86. അവസരസമത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 16

87. പാർലമെന്റംഗമല്ലെങ്കിലും പാർലമെന്‍റ് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ?

അറ്റോർണി ജനറൽ

88. പഞ്ചായത്തീരാജിന്‍റെ പിതാവെന്നറിയപ്പെടുന്നത്?

ബൽവന്ത് റായി മേത്ത

89. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത്?

2010 ഒക്ടോബർ 18 ( ആസ്ഥാനം: ന്യൂഡൽഹി; പ്രഥമ അദ്ധ്യക്ഷൻ: ലോകേശ്വർ സിങ് പാണ്ഡ)

90. രാഷ്ട്രപതി പുറപ്പെടുവിച്ച ദേശീയ അടിയന്തിരാവസ്ഥ പാർലമെന്‍റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി?

ഒരു മാസം

Visitor-3427

Register / Login