231. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
രാജീവ് ഗാന്ധിഭവൻ; ന്യൂഡൽഹി
232. ഓണററിയായി ഓസ്കാർ നേടിയ ഇന്ത്യക്കാരൻ?
സത്യജിത് റേ -1992
233. കന്നട സിനിമാലോകം?
സാൻഡൽ വുഡ്
234. ഇന്ത്യയിൽ ഏറ്റവും തിരക്കേറിയ വിമാനത്താവളം?
ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം; മുംബൈ
235. ഇന്ത്യൻ എയർലൈൻസിന്റെ അനുബന്ധ സ്ഥാപനം?
അലയൻസ് എയർ; 1996
236. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ യോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ ആരംഭിച്ച ട്രെയിൻ സർവീസ്?
മഹാമാന എക്സ്പ്രസ് ( വാരണാസി - ഡൽഹി)
237. സേതുസമുദ്രം പദ്ധതി നിർമ്മാണത്തിന്റെ ചുമതല വഹിക്കുന്നത്?
തൂത്തുക്കുടി പോർട്ട് ട്രസ്റ്റ്
238. സ്വാമി വിവേകാനന്ദന്റെ 150 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?
വിവേക് എക്സ്പ്രസ്
239. ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം എന്നറിയപ്പെടുന്നത്?
വിശാഖപട്ടണം
240. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ അഭിനയിച്ച ചിത്രം?
ഗാന്ധി (3 ലക്ഷം പേർ )