241. ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്ന മികച്ച ചലച്ചിത്രത്തിന് ദേശീയ തലത്തിൽ നൽകുന്ന പുരസ്ക്കാരം?
നർഗീസ് ദത്ത് അവാർഡ്
242. ദേശിയാടിസ്ഥാനത്തിൽ സർവ്വീസ് നടത്തിയ ആദ്യ സ്വകാര്യ വിമാന കമ്പനി?
ഈസറ്റ് വെസ്റ്റ് എയർലൈൻസ്
243. ഓസ്കാർ പുരസ്ക്കാരം നേടിയ ആകെ ഇന്ത്യക്കാർ?
5 ( ഭാനു അത്തയ്യ; സത്യജിത്ത് റേ; എ. ആർ. റഹ്മാൻ; റസൂൽ പൂക്കുട്ടി; ഗുൽസാൽ )
244. തൂത്തുക്കുടി തുറമുഖത്തിന്റെ പ്രധാന കയറ്റുമതി ഉത്പ്പന്നം?
ഉപ്പ്
245. ട്രെയിനില് എസ്.ടി ഡി; ഐ എസ് ഡി സൗകര്യം ഏർപ്പെടുത്തിയ വർഷം?
1996
246. മാസഗോൺഡോക്കിൽ നിർമ്മിച്ച ആദ്യത്തെ യുദ്ധക്കപ്പൽ?
ഐ.എൻ.എസ് നീലഗിരി - 1966 ഒക്ടോബർ 15
247. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സിനിമ?
രാജാ ഹരിശ്ചന്ദ്ര - 1913
248. വനിതകൾക്ക് മാത്രമായി ഉത്തർ പ്രദേശ് സർക്കാർ ആരംഭിച്ച ബസ് സർവ്വീസ്?
പിങ്ക് എക്സ്പ്രസ് (ഡൽഹി - ലഖ്നൗ )
249. ഇന്ത്യൻ സിനിമയുടെ പിതാവ്?
ദാദാസാഹിബ് ഫാൽക്കെ
250. CCTV സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ട്രെയിൻ?
ഷാൻ - ഇ- പഞ്ചാബ്