251. 1948 ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലിം ഡിവിഷന്റെ ആസ്ഥാനം?
മുംബൈ
252. ഇന്ത്യൻ റെയിൽവേ ആക്റ്റ് പാസാക്കിയ വർഷം?
1890
253. മുംബൈ തുറമുഖത്തിന്റെ തിരക്ക് ഒഴിവാക്കാൻ പണികഴിപ്പിച്ച നവഷേവ തുറമുഖത്തിന്റെ ഇപ്പോഴത്തെ പേര്?
ജവഹർലാൽ നെഹൃ തുറമുഖം
254. കൃതിമ ലഗൂണുകളിൽ സ്ഥിതി ചെയ്യുന്ന തുറമുഖം?
പാരദ്വീപ് - ഒഡീഷ
255. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം?
കുഷോക്ക് ബാക്കുല റിംപോച്ചെ വിമാന താവളം (ജമ്മു കാശ്മീരിലെ ലേ യിൽ)
256. കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
മഹാരാഷ്ട്രയിലെ റോഹ മുതൽ കർണ്ണാടകയിലെ മാംഗ്ലൂർ വരെ
257. റെയിൽവേ റിസർവേഷൻ സമ്പ്രദായം ന്യൂഡൽഹിയിൽ ആരംഭിച്ച വർഷം?
1986
258. ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
ചാണക്യ പുരി; ന്യൂഡൽഹി
259. മഹാരാഷ്ട്രയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ?
ഡെക്കാൻ ഒഡീസി
260. ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ?
ഛത്രപതി ശിവജി ടെർമിനസ് (മുംബൈ . ബോറിബന്ധർ )