271. ഗൂഗിളിന്റെ സൗജന്യ Wi-Fi നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ റയിൽവേ സ്റ്റേഷൻ?
മുംബൈ സെൻട്രൽ
272. ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ ഓടിത്തുടങ്ങിയവർഷം?
2002
273. ഇന്ത്യൻ പ്രസിഡന്റിന് യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവേ ഒരുക്കിയ സംവിധാനം?
ദ പ്രസിഡൻഷ്യൽ സലൂൺ
274. ഇന്ത്യൻ സിനിമകൾക്ക് പൊതു പ്രദർശനത്തിന് അനുമതി നല്കുന്ന സ്ഥാപനം?
സെൻസർ ബോർഡ് (CBSE - സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ - 1952 )
275. ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത്?
ദേശിയ ജലപാത 5 തൽച്ചാർ - ദാമ്റ
276. മൊസാർട്ട് ഓഫ് മദ്രാസ് എന്നറിയപ്പെടുന്നത്?
എ.ആർ.റഹ്മാൻ
277. ലോക ഭൂപടത്തിൽ മാറ്റങ്ങൾക്ക് കാരണമാകുന്ന സമ്മാനം എന്ന് ഈജിപ്റ്റ് അധികാരികൾ വിശേഷിപ്പിച്ചത്?
സൂയസ് കനാൽ (മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്നു)
278. ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ?
ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ - ( 20 വർഷം തുടർച്ചയായി മുംബൈ മറാത്താ മന്ദിർ തീയേറ്ററിൽ പ്രദർശിപ്പിച്ചു )
279. ഭരത് അവാർഡ് നേടിയ ആദ്യ നടൻ?
ഉത്തം കുമാർ
280. ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ നേടിയ വ്യക്തി?
വാൾട്ട് ഡിസ്നി