Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1301. ലിറ്റിൽ ആൻഡമാനേയും സൗത്ത് ആൻഡമാനേയും വേർതിരിക്കുന്ന ഇടനാഴി?

ഡങ്കൻ പാസേജ്

1302. ഗാന്ധിജിയുടെ നേതൃത്വത്തിൽ ദണ്ഡിമാർച്ച് നടന്നത്?

1930 മാർച്ച് 12

1303. മോഹിനിയാട്ടം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

കേരളം

1304. വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?

കൽക്കട്ട സമ്മേളനം (1896)

1305. കഥകളി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

കേരളം

1306. കുന്നക്കുടി ആർ വൈദ്യനാഥൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

വയലിൻ

1307. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പിന്‍റെ അധ്യക്ഷനാര്?

ലോകസഭാ സ്പീക്കർ

1308. ബസ്ര ഏത് രാജ്യത്തെ തുറമുഖമാണ്?

ഇറാക്ക്

1309. കുമിൾ നഗരം (mushroom city of India) എന്നറിയപ്പെടുന്ന സ്ഥലം?

സോളൻ (ഹിമാചൽ പ്രദേശ്)

1310. ഇന്ത്യയുടെ ദേശീയ കലണ്ടർ?

ശകവർഷ കലണ്ടർ

Visitor-3251

Register / Login