Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1411. ഡൽഹിയെ ദേശീയ തലസ്ഥാനമായി പ്രഖ്യാപിച്ച വർഷം?

1992 (69 - ഭരണഘടനാ ഭേദഗതി)

1412. ഖാസി; ഗാരോ; ജയന്തിയ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മേഘാലയ

1413. ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

7

1414. ഗുപ്തവര്‍ഷം ആരംഭിക്കുന്നത്?

AD 320

1415. കർണാൽ യുദ്ധം നടന്ന വർഷം?

1739

1416. വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ്?

മസ്ദൂർ കിസാൻ ശക്തി സംഘതൻ

1417. നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതി ചെയ്യുന്നത്?

പാട്യാല

1418. ഇന്ത്യയിലെ ആദ്യ സമുദ്ര ഉദ്യാനം നിലവിൽ വന്ന സ്ഥലം?

റാൻ ഓഫ് കച്ച്

1419. സുവർണ്ണ ക്ഷേത്രനഗരം?

അമ്രുതസർ

1420. വംഗദേശത്തിന്‍റെ പുതിയപേര്?

ബംഗാൾ

Visitor-3305

Register / Login