Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2211. മദ്രാസ് പട്ടണത്തിന് ചെന്നൈ എന്ന പേര് നൽകിയ വർഷം?

1996

2212. ഇന്ത്യയുടെ ദേശീയ ഫലം?

മാങ്ങ

2213. മുന്തിരി നഗരം?

നാസിക്

2214. അഹോം രാജവംശം ഭരണം നടത്തിയിരുന്ന സംസ്ഥാനം?

അസം

2215. യാമിനി കൃഷ്ണമൂര്‍ത്തി ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഭരതനാട്യം; കുച്ചിപ്പുടി

2216. അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക (നദി : കൃഷ്ണ)

2217. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം?

ന്യൂഡൽഹി (11320/ ച. കി.മീ )

2218. 1887 ല്‍ മദ്രാസില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ബദറുദ്ദീൻ തിയാബ്ജി

2219. മാരിടൈം ദിനം?

ഏപ്രിൽ 5

2220. മഹാറാണാ പ്രതാപ് വിമാനത്താവളം?

ഉദയ്പൂർ

Visitor-3737

Register / Login