Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2721. ഹരിഹരൻ നായർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുല്ലുമേട് ദുരന്തം

2722. സെൻട്രൽ മൈനിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

ധൻബാദ്(ജാർഖണ്ഡ്)

2723. കാശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി?

ജഹാംഗീർ

2724. കർമ്മയോഗി' പത്രത്തിന്‍റെ സ്ഥാപകന്‍?

അരവിന്ദഘോഷ്

2725. കൃഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്നതെവിടെ?

കാവേരി നദി

2726. കസ്തൂരി രംഗൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠനം നടത്തിയ കമ്മിറ്റി

2727. ദേശീയ ഗ്രാമീണ വികസന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?

ഹൈദരാബാദ്

2728. ഇന്ത്യൻ പാർലമെൻറ്റിൽ 10 തവണ ബജറ്റ് അവതരിപ്പിക്കുന്നതിനു ഭാഗ്യം ലഭിച്ച ധനമന്ത്രി?

മൊറാർജി ദേശായി

2729. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം നിലവില്‍ വന്നത് എന്നു മുതല്‍?

1906 ജനുവരി 1

2730. കലോ തോഷ് വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

Visitor-3106

Register / Login