Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

311. ഇന്ത്യൻ ദേശീയപതാക നിർമ്മിക്കാനുപയോഗിക്കുന്ന തുണി?

ഖാദി തുണി

312. ദേശീയ വാക്സിനേഷൻ ദിനം?

മാർച്ച് 16

313. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?

മദൻ മോഹൻ മാളവ്യ

314. തത്വ ബോധിനി സഭയുടെ സ്ഥാപകൻ?

ദേവേന്ദ്രനാഥ ടാഗോർ

315. ദിൽവാരാ ജൈന ക്ഷേത്രം പണികഴിപ്പിച്ച രാജവംശം?

ചാലൂക്യൻമാർ

316. റാണാ പ്രതാപിന്‍റെ പ്രസിദ്ധമായ കുതിര?

ചേതക്

317. ബുദ്ധമതം രണ്ടായി പിരിഞ്ഞ നാലാം (4) സമ്മേളനം നടന്ന സ്ഥലം?

കുണ്ഡല ഗ്രാമം (കാശ്മീർ)

318. ദേവി അഹല്യാഭായി ഹോൾക്കർ വിമാനത്താവളം?

ഇൻഡോർ

319. കസ്തൂരി രംഗൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠനം നടത്തിയ കമ്മിറ്റി

320. ഗുപ്ത രാജ വംശ സ്ഥാപകന്‍?

ശ്രീഗുപ്തൻ

Visitor-3091

Register / Login