Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

401. ആചാര്യ എന്ന പേരിലറിയപ്പെടുന്നത്?

വിനോബ ഭാവെ

402. സ്വാമിനാഥൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഷിക രംഗം

403. സൈക്കിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശം എന്നതിനെ സംബന്ധിച്ച നടപടികൾ

404. രജ്ഞിത്ത് സാഗർ (തെയിൽ അണക്കെട്ട്) സ്ഥിതി ചെയ്യുന്ന നദി?

രവി നദി (പഞ്ചാബ്)

405. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്?

ദാദാഭായി നവറോജി

406. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം?

ഉത്തർപ്രദേശ്

407. ദേശീയപതാകയുടെ നടുവിലുള്ള അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം?

24

408. ആരാണ്‌ ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്?

അറ്റോർണി ജനറൽ

409. ഒഡിഷയുടെ സംസ്ഥാന മൃഗം?

മ്ലാവ്

410. കഥകളി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

കേരളം

Visitor-3960

Register / Login