Questions from കേരളം - ഭൂമിശാസ്ത്രം

21. സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദി?

കുന്തിപ്പുഴ

22. ഇന്ത്യയിൽ ആദ്യമായി വൈദ്യുതോൽപ്പാദനം തുടങ്ങിയ പഞ്ചായത്ത്?

മാങ്കുളം -ഇടുക്കി

23. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം?

ഇടുക്കി

24. പുതുച്ചേരിയുടെ ഭാഗമായിട്ടുള്ള കേരളത്തിലെ പ്രദേശം?

മാഹി

25. ചിന്നാറിൽ മാത്രം കാണാപ്പടുന്ന അപൂർവ്വയിനം അണ്ണാൻ?

ചാമ്പൽ മലയണ്ണാൻ

26. ആലുവാപ്പുഴ; കാലടിപ്പുഴ എന്നിങ്ങന്നെ അറിയപ്പെടുന്ന നദി?

പെരിയാർ

27. ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്നു ആദ്യ ഉദ്യാനം?

കുറിഞ്ഞി സാങ്ച്വറി - 2006 (സസ്യം : നീലകുറിഞ്ഞി; ശാസ്ത്രനാമം: സ്ട്രോബിലാന്തസ് കുന്തിയാന )

28. മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം?

ചൂലന്നൂർ പക്ഷിസങ്കേതം (കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം - പാലക്കാട്)

29. പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്?

വയനാട്ടിലെ ബ്രഹ്മഗിരി മലയിൽ

30. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി?

ശിരുവാണി

Visitor-3372

Register / Login