Questions from കേരളം - ഭൂമിശാസ്ത്രം

51. ഗായത്രിപ്പുഴ ഭാരതപ്പുഴയുമായി ചേരുന്ന സ്ഥലം?

മായന്നൂർ - ത്രിശൂർ

52. പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്?

വയനാട്ടിലെ ബ്രഹ്മഗിരി മലയിൽ

53. ഫറൂഖ് നഗരം സ്ഥിതി ചെയ്യുന്ന നദീതീരം?

ചാലിയാർ പുഴ

54. കേരളത്തിലെ രണ്ടാമത്തെ വലിയ നദി?

ഭാരതപ്പുഴ - 209 കി.മീ

55. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?

വയനാട് പീഠഭൂമി

56. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം

57. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം?

ചാലിയാർ പുഴ

58. എസ്.കെ.പൊറ്റക്കാടിന്‍റെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

ഇരുവഞ്ഞിപ്പുഴ

59. പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെടുന്ന നദി?

പമ്പ

60. കബനി നദിയുടെ ഉത്ഭവസ്ഥാനം?

തൊണ്ടാർമുടി (വയനാട്)

Visitor-3092

Register / Login