Questions from കേരളം - ഭൂമിശാസ്ത്രം

71. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി?

മീശപ്പുലിമല ( ജില്ല: ഇടുക്കി; ഉയരം: 2640 മീറ്റർ)

72. കോഴിക്കോട് ജില്ലയിലെ ഉറുമി I; ഉറുമി ll എന്നീ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം?

ചൈന

73. കേരള സർക്കാർ ആരംഭിച്ച മഴവെള്ളക്കൊയ്ത്ത് പദ്ധതി?

വർഷ

74. മഞ്ചേശ്വരം പുഴ പതിക്കുന്ന കായൽ?

ഉപ്പള കായൽ

75. കേരളത്തിലെ ജലസേചനാർത്ഥമുള്ള അണക്കെട്ടുകളുടെ എണ്ണം?

18

76. കേരളത്തിന്‍റെ വിസ്തീർണ്ണം?

38863 ച.കി.മി

77. പാമ്പാറും തേനാറും സംഗമിച്ച് ഉണ്ടാകുന്ന കാവേരിയുടെ പോഷകനദി?

അമരാവതി

78. തൂതപ്പുഴയുടെ ഉത്ഭവസ്ഥാനം?

സൈലന്‍റ് വാലി

79. മഞ്ചേശ്വരം പുഴയുടെ ഉത്ഭവസ്ഥാനം?

ബാലപ്പൂണിക്കുന്നുകൾ

80. കുന്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?

തൂതപ്പുഴ

Visitor-3925

Register / Login