1. നരനാരായണ് സേതുവാണ് വടക്കുകിഴക്കന് ഇന്ത്യയിലെ ഏറ്റ വും നീളം കൂടിയ റെയില്വേപ്പാലം. ഇത് ഏത് നദിയിലാണ്
ബ്രഹ്മപുത്ര
2. നൈലിന്റെ പോഷകനദികളായ ബ്ലൂ നൈലും വൈറ്റ് നൈലും സംഗമിക്കുന്ന സ്ഥലം?
ഖാർത്തും
3. വിജയവാഡ, ഏതു നദിയുടെ തീരത്താണ്
കൃഷ്ണ
4. ഏതു നദിയുടെ തീരത്താണ് ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത്
നെയ്യാര്
5. മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
വൈഗ
6. കല്പ്പാത്തിപ്പുഴ ഏതു നദിയുടെ കൈവഴിയാണ്
ഭാരതപ്പുഴ
7. ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാ മർശിക്കപ്പെട്ടിരിക്കുന്ന നദി
സിന്ധു
8. ഏതു നദിയുടെ പോഷകനദിയാണ് തുംഗഭദ്ര
കൃഷ്ണ
9. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
കാവേരി നദി
10. റഷ്യയുടെ ദേശീയ നദി ഏത്
വോൾഗ