111. ആന്ധ്ര മുൻ മുഖ്യമന്ത്രി രാജശേഖര റെഡ്ഡി കൊല്ലപ്പെട്ട ഹെലികോപ്റ്റർ ദുരന്തത്തോടനുബന്ധിച്ച് നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ നല്ലമല
112. ഹെലികോപ്റ്റർ ട്രെയിനിംഗ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്?
ആവഡി
113. നക്സലൈറ്റ് തീവ്രവാദികളെ അമർച്ച ചെയ്യാനായി 2008 ൽ കേന്ദ്ര സർക്കാർ രൂപം നൽകിയ പ്രത്യേക സേനാ വിഭാഗം?
കോബ്ര ഫോഴ്സ്
114. ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ (FBTR) നിലവിൽ വന്ന വർഷം?
1985 ഡിസംബർ 16 -കൽപ്പാക്കം
115. ഇന്ത്യയിലെ രണ്ടാമത്തെ ആണവ റിയാക്ടർ?
സൈറസ് -1960 ജൂലൈ 10 (സ്ഥിതി ചെയ്യുന്ന സ്ഥലം: ട്രോംബെ)
116. 2001 ൽ കമ്മീഷൻ ചെയ്ത ഗൈഡഡ് മിസൈൽ നശീകരണ യുദ്ധകപ്പൽ?
INS മുംബൈ
117. സശസ്ത്ര സീമാബൽ രൂപീകൃതമായ വർഷം?
1963
118. ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസേർച്ച് ( IGCAR) സ്ഥാപിതമായ വർഷം?
1971 ( സ്ഥിതിചെയ്യുന്ന സ്ഥലം: കൽപ്പാക്കം- തമിഴ്നാട്)
119. റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റെൽ റിസർച്ച് (TIFR) സ്ഥാപിതമായ വർഷം?
1945 ഡിസംബർ 19
120. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തർവാഹിനി?
INS അരിഹന്ത്