221. സൈനിക പതാകദിനം ആചരിക്കുന്ന ദിവസം?
ഡിസംബർ 7
222. കരിമ്പൂച്ചകൾ (Black Cats ) എന്നറിയപ്പെടുന്ന കമാൻഡോ വിഭാഗം?
നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്
223. ഏറ്റവും വലിയ കന്റോൺമെന്‍റ്?
ഭട്ടിൻഡ - പഞ്ചാബ്
224. കൂടംകുളം ആണവനിലയത്തില്‍ ഉപയോഗിക്കുന്ന മോഡറേറ്റർ?
മൃദു ജലം (Light Water )
225. ത്രിമൈൽ ഐലൻഡ് ആണവദുരന്തം നടന്ന രാജ്യം?
അമേരിക്ക 1979 മാർച്ച് 28
226. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാന എഞ്ചിൻ?
കാവേരി
227. സശസ്ത്ര സീമാബൽ രൂപീകൃതമായ വർഷം?
1963
228. 1972 മെയ് 18 ന് ട്രോംബെയിൽ പ്രവർത്തനമാരംഭിച്ച ആണവ റിയാക്ടർ?
പൂർണിമ 1
229. മഹാത്മാഗാന്ധി യുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് 1969 സെപ്റ്റംബർ 24 ന് ഡോ.വി.കെ.ആർ. വി. റാവു ഉദ്ഘാടനം ചെയ്ത പ്രസ്ഥാനം?
നാഷണൽ സർവ്വീസ് സ്കീം
230. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈൽ?
പൃഥ്വി