271. 2015 ൽ യമൻ - സൗദി അറേബ്യയുദ്ധത്തിൽ അകപ്പെട്ട ഇന്ത്യാക്കാരെ രക്ഷിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ റാഹത്ത്
272. റാഫേൽ യുദ്ധവിമാനം വാങ്ങുന്നതിന് ഇന്ത്യയുമായി കരാർ ഒപ്പിട്ട രാജ്യം?
ഫ്രാൻസ്
273. ഇന്റർനാഷണൽ ആറ്റോമിക് എനർജ ഏജൻസി (IAEA ) സ്ഥാപിതമായ വർഷം?
1957 ജൂലൈ 29 ( ആസ്ഥാനം: വിയന്ന –ഓസ്ട്രിയ)
274. റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റെൽ റിസർച്ച് (TIFR)ന്റെ ആദ്യ ചെയർമാൻ?
എച്ച്.ജെ. ഭാഭ
275. സതേൺ നേവൽ കമാൻഡിന്റെ ആസ്ഥാനം?
കൊച്ചി
276. DRDO വികസിപ്പിച്ചെടുത്ത റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ?
ദക്ഷ്
277. കെ.15 എന്നറിയപ്പെടുന്ന മിസൈൽ?
സാഗരിക
278. എസ്.പി ജി - സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സ്ഥാപിതമായ വർഷം?
1988
279. വ്യോമസേനയുടെ പ്രത്യേക കമാൻഡോ വിഭാഗം?
ഗരുഡ്
280. കരസേനാ ദിനം ആചരിക്കുന്ന ദിവസം?
ജനുവരി 15