51. മാപ്സ് (മദ്രാസ് ആറ്റോമിക് പവർ സ്റ്റേഷൻ) സ്ഥിതി ചെയ്യുന്നത്?
കൽപ്പാക്കം
52. 2015 ഏപ്രിലിൽ നടന്ന നേപ്പാൾ ഭൂകമ്പത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം ?
ഓപ്പറേഷൻ മൈത്രി
53. ഏഴിമലയിലെ ബേസ് ഡിപ്പോ അറിയപ്പെടുന്നത്?
ഐ.എൻ.എസ് സാമൂതിരി
54. ഓണററി എയർ വൈസ് മാർഷൽ പദവിയിലെത്തിയത്?
ജെ.ആർ.ഡി ടാറ്റാ
55. രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ( RRCAT) സ്ഥിതി ചെയ്യുന്നത്?
ഇൻഡോർ -മധ്യപ്രദേശ് - 1984
56. കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി 1990 ൽ രൂപം കൊണ്ട സേന വിഭാഗം?
രാഷ്ട്രീയ റൈഫിൾസ്
57. ഇന്ത്യാ ഗവൺമെന്റിന്റെ തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുന്ന ഏജൻസി?
നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി- എൻ.ഐ.എ
58. ഇന്ത്യൻ നാവികസേനയുടെ തലവൻ?
ചീഫ് ഓഫ് നേവി സ്റ്റാഫ്
59. പൊഖ്റാൻ ആണവ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യ നാമം?
ബുദ്ധൻ ചിരിക്കുന്നു
60. നാഷണൽ വാർ മ്യൂസിയം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നല്കിയ നഗരം?
ന്യൂഡൽഹി