Questions from മലയാള സിനിമ

91. സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രം?

ആത്മസഖി

92. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ?

ന്യൂസ്‌പേപ്പര്‍ ബോയ്‌' (കഥാരചനയും സംവിധാനവും : പി.രാംദാസ്‌)

93. അന്താരാഷ്ട്ര ശിശുവര്‍ഷമായി 1975 നെ UNO പ്രഖ്യാപിച്ചപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം?

കുമ്മാട്ടി ( സംവിധാനം: അരവിന്ദന്‍)

94. മോഹൻലാലിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രങ്ങൾ?

ഭരതം -1991 ലും;വാനപ്രസ്ഥം - 1999

95. കൊട്ടാരക്കര യുടെ മുഴുവൻ പേര്?

കൊട്ടാരക്കര ശ്രീധരൻ നായർ

96. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാള പിന്നണി ഗായിക?

എസ് ജാനകി (ചിത്രം : ഓപ്പോൾ)

97. 1948 ല്‍ റിലീസായ ' നിര്‍മ്മല' എന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ച പ്രസിദ്ധ മഹാകവി?

ജി.ശങ്കരക്കുറുപ്പ്‌

98. മാധ്യമവിദഗ്ധനായ ശശികുമാറിന്‍റെ 'കായാതരണ്‍' എന്ന ചിത്രം ഏതു കഥയെ ആസ്പദമാക്കിയാണ്?

എന്‍.എസ് മാധവന്‍റെ 'വന്മരങ്ങള്‍ വീഴുമ്പോള്‍'

99. ദാദാസാഹാബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി?

അടൂർ ഗോപാലകൃഷ്ണൻ

100. 2003 ല്‍ ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഷെവലിയര്‍ പട്ടം നേടിയ മലയാള സംവിധായകന്‍?

രാജീവ്‌ അഞ്ചല്‍

Visitor-3340

Register / Login