121. കേശവദേവിന്റെ ഓടയില്‍ നിന്ന് സിനിമയാക്കിയ സംവിധായകന്?
കെ.എസ്.സേതുമാധവന്
122. സിനിമാ ലോകം എന്ന കൃതി എഴുതിയത്?
അടൂർ ഗോപാലകൃഷ്ണൻ
123. ബഷീറിനെക്കുറിച്ചുള്ള 'ബഷീര്‍ ദ മാന്‍ 'ഡോക്യുമെന്ററി സംവിധാനം ചെയ്തത്?
എം.എ റഹ്മാന്
124. ഗോപിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത ചിത്രം?
കൊടിയേറ്റം- 1977 ൽ
125. ആദ്യമായി ഭരത് അവാര്‍ഡ് ലഭിച്ച മലയാള ചലച്ചിത്രം?
നിര്‍മ്മാല്യം (എം.ടി കഥയും ;തിരക്കഥയുംമെഴുതി സംവിധാനം ചെയ്തു)
126. കേരള സർക്കാറിനു വേണ്ടി ഡോക്യുമെന്റ്റിയും വീഡിയോ പരിപാടികളും നിർമ്മിക്കുന്ന സ്ഥാപനം?
KSFDC - കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ
127. അമ്മ അറിയാൻ; വിദ്യാർത്ഥികളേ ഇതിലെ എന്നി സിനിമകളുടെ സംവിധായകൻ?
ജോൺ എബ്രാഹം
128. മികച്ച നടനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
സത്യൻ
129. ആദ്യമായി ജെ.സി.ഡാനിയേല്‍ ബഹുമതി നേടിയത്?
ടി.ഇ വാസുദേവന്‍
130. ജെ.സി. ഡാനിയേലിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ?
സെല്ലുലോയിഡ് (സംവിധാനം : കമൽ )