141. വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥയെഴുതിയ ആദ്യ സിനിമ?
ഭാര്‍ഗവീനിലയം(നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി; സംവിധാനം : എ.വിന്‍സെന്‍റ്)
142. മികച്ച സംവിധായകനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി?
അടൂർ ഗോപാലകൃഷ്ണൻ സ്വയംവരം -( വർഷം:1972)
143. ഏറ്റവും കൂടുതൽ അന്താരഷ്ട്ര പുരസ്കാരം നേടിയ മലയാള സിനിമ?
പിറവി ( സംവിധാനം: ഷാജി എൻ കരുൺ)
144. മലയാളത്തിലെ രണ്ടാമത്തെ ചിത്രം?
മാര്‍ത്താണ്ഡവര്‍മ്മ
145. ഗോപി എന്ന നടന് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം?
കൊടിയേറ്റം
146. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത മറ്റു ഭാഷാ ചിത്രങ്ങള്‍?
ചിത് ചോര്‍ (ഹിന്ദി) മേഘസന്ദേശം(തെലുങ്ക്)
147. ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്?
ഉറൂബ് (പി. സി. കുട്ടികൃഷ്ണൻ )
148. മലയാളത്തിലെ ആദ്യ സിനിമ?
വിഗതകുമാരൻ - 1928 ( സംവിധാനം : നിർമ്മാണം :- ജെ.സി. ഡാനിയേൽ )
149. മലയാള സിനിമയ്ക്ക് നൽകുന്ന മികച്ച സംഭാവനകൾക്ക് നൽകുന്ന പുരസ്ക്കാരം?
ജെ.സി. ഡാനിയേൽ അവാർഡ്- (1992 ൽ നൽകിത്തുടങ്ങി )
150. പത്മശ്രീ നേടിയ ആദ്യ മലയാള നടൻ?
തിക്കുറിശ്ശി സുകുമാരൻ നായർ