151. മികച്ച ഗായകനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
യേശുദാസ്
152. മികച്ച നടിക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
ഷീല
153. 24 മണിക്കൂര് കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ?
ഭഗവാന്
154. വസ്തുഹാര;പോക്കുവെയിൽ; കാഞ്ചനസീത എന്നി സിനിമകളുടെ സംവിധായകൻ?
ജി അരവിന്ദൻ
155. മധുവിന്റെ യഥാർത്ഥ നാമം?
മാധവൻ നായർ
156. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യമലയാള നടി?
മോനിഷ ( ചിത്രം: നഖക്ഷതങ്ങൾ)
157. ഹോളിവുഡിലെ പ്രശസ്തനായ മലയാളി സംവിധായകൻ?
മനോജ് നെറ്റ് ശ്യാമളൻ
158. സിനിമാ ലോകം എന്ന കൃതി എഴുതിയത്?
അടൂർ ഗോപാലകൃഷ്ണൻ
159. പടയോട്ടം എന്ന സിനിമയ്ക്ക് പ്രേരകമായ ഫ്രഞ്ച് നോവൽ?
ദി കൗണ്ട് ഒഫ് മൊണ്ടി ക്രിസ്റ്റോ (രചന: അലക്സാണ്ടർ ഡ്യൂമ )
160. മലയാള സിനിമയുടെ വികസനത്തിനായി സ്ഥാപിച്ച കേരള സർക്കാർ സ്ഥാപനം?
KSFDC - കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ - 1975 ൽ